കുവൈറ്റിൽ കൊവിഡ് പ്രതിരോധത്തിന് കൂടുതൽ ഊർജ്ജം പകരും; ആരോ​ഗ്യമന്ത്രാലയത്തിലെ അവസാനത്തെ ഫിലിപ്പൈൻസ് സംഘം കുവൈറ്റിലെത്തി

  • 04/12/2020

 

കുവൈറ്റ് സിറ്റി; കൊവിഡ് പശ്ചാത്തലത്തിൽ നാട്ടിൽ കുടുങ്ങിക്കിടന്ന ആരോ​ഗ്യമന്ത്രാലയത്തിലെ അവസാനത്തെ ഫിലിപ്പൈൻസ് സംഘം കുവൈറ്റിൽ എത്തി. ആരോ​ഗ്.പ്രവർത്തകർ കുടംബസമേതമാണ് കുവൈറ്റിൽ തിരിച്ചെത്തിയത്. ആരോ​ഗ്യ മന്ത്രാലയത്തിലെ 17 ജീവനക്കാരും എട്ട് ആശ്രിതരും ഉൾപ്പെടെയാണ് കുവൈറ്റിലെത്തിയത്.  ഫിലിപ്പൈൻസിലെ മനിലയിൽ നിന്ന് അൽ ടെയർ ട്രാവൽസും, ഫിലിപ്പൈൻ എംബസിയും ഏകോപിപ്പിച്ച് സംഘടിപ്പിച്ച കുവൈറ്റ് എയർവേസിന്റെ പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് സംഘം കുവൈറ്റിലെത്തിയത്. സംഘത്തെ കുവൈറ്റിൽ തിരിച്ചെത്തിക്കാൻ മുൻകൈ എടുത്ത  അല്‍ ടെയര്‍ ട്രാവല്‍സിന് ഫിലിപ്പീന്‍സ് അംബാസിഡർ  മുഹമ്മദ് നൂര്‍ദ്ദിന്‍ പെന്‍ഡോസിന ലോമണ്ടോട്ട്  നന്ദി അറിയിച്ചു. ആരോ​ഗ്യ പ്രവർത്തകരെ കുവൈറ്റിൽ തരിച്ചെത്തിക്കാൻ  അൽ ടെയർ ട്രാവൽസ് ചെയര‍മാൻ ഫഹദ് അൽ ബേക്കറും സംഘവും നടത്തിയ പരിശ്രമങ്ങൾക്ക് പ്രത്യേകം നന്ദിയറിക്കുന്നുവെന്ന്  ഫിലിപ്പീന്‍സ് അംബാസിഡർ വ്യക്തമാക്കി. 

Related News