ഗാർഹിക തൊഴിലാളികളുടെ മടങ്ങിവരവ്; ഡിജിസിഎക്ക് ലാഭം എട്ട് ലക്ഷത്തിലധികം ദിനാർ

  • 04/12/2020


കുവൈറ്റ് സിറ്റി: ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി‌ജി‌സി‌എ) ഗാർഹിക തൊഴിലാളികളുടെ തിരിച്ചുവരവിന് സൗകര്യമൊരുക്കുന്നതിലൂടെ  8,48,000 ദിനാർ  വരുമാനം പ്രതീക്ഷിക്കുന്നു. ഡിജിസിഎ യും നാഷണൽ ഏവിയേഷൻ സർവീസ് കമ്പനിയും ചേർന്ന്  ഒപ്പിട്ട എഗ്രിമെന്റ് പ്രകാരമാണ് ഗാർഹിക തൊഴിലാളികളെ കുവൈറ്റിലേക്ക് തിരിച്ചുകൊണ്ടുവരുന്നത്.


 ഗാർഹിക തൊഴിലാളികളുടെ സുരക്ഷ, ട്രാൻസ്പോർട്ടേഷൻ, മൂന്ന് തവണയുള്ള ബിസിയാ പരിശോധന, മൂന്ന് ഭക്ഷണം, മൂന്ന് നേരത്തെ ഭക്ഷണം,14 ദിവസത്തെ ക്വാറന്റൈൻ  ചെലവ് ഉൾപ്പെടെയുള്ളയിൽ നിന്നാണ് ഇത്രയും ലാഭം. ഇന്ത്യ-ഫിലിപ്പൈൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഏകദേശം 80,000ത്തിൽ  പരം ഗാർഹിക തൊഴിലാളികളെയാണ് കുവൈറ്റിലേക്ക് മടക്കിക്കൊണ്ടു വരുന്നത്. പ്രതിദിനം 300 പേരെയാണ് മടക്കിക്കൊണ്ടുവരാൻ നേരത്തെ അധികൃതർ തീരുമാനിച്ചത്.

Related News