കുവൈത്തിൽ ഭാര്യയെ ആക്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

  • 04/12/2020

കുവൈറ്റ് സിറ്റി; ഭാര്യയെ ക്രൂരമായി ആക്രമിച്ചതിന് അറബ് വംശജനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ തർക്കത്തെത്തുടർന്ന് ഇയാൾ വീട്ടിൽ വച്ച് ഭാര്യയെ ക്രൂരമായി ആക്രമിച്ചുവെന്നും, ആക്രമണം സഹിക്കാൻ വയ്യാതെ ഭാര്യ  ഓടി രക്ഷപ്പെട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തുടർന്ന് അയൽവാസികളുടെ സഹായം തേടി ഭാര്യ പോലീസിനെ  വിളിച്ചതായും  ഭർത്താവിനെതിരെ പരാതി നൽകുകയും ചെയ്തതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഭർത്താവിന്റെ മർദനത്തിൽ  ശരീരത്തിൽ പരിക്കേറ്റ  മെഡിക്കൽ റിപ്പോർട്ടും ഭാര്യ പോലീസിന്  സമർപ്പിച്ചിട്ടുണ്ട്. പ്രതിക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Related News