കളിക്കുന്നതിനിടയില്‍ ബലൂണ്‍ തൊണ്ടയില്‍ കുരുങ്ങി നാലുവയസുകാരന്‍ മരിച്ചു

  • 04/12/2020

ബലൂണ്‍ വീര്‍പ്പിച്ച് കളിക്കുന്നതിനയില്‍ തൊണ്ടയില്‍ കുരുങ്ങി നാലു വയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ അന്ധേരിയിലാണ് സംഭവം നടന്നത്. സഹോദരിക്കൊപ്പം ബലൂണ്‍ വിര്‍പ്പിച്ച് കളിക്കുന്നതിനിയില്‍ ബലൂണ്‍ നാലു വയസുകാരനായ ദേവരാജിന്റെ തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. 

മാതാപിതാക്കള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപകടം നടന്നത്. ഉടന്‍ കുട്ടിയെ വീടിന് സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടമാര്‍ കുട്ടിയെ നാനാവതി ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവിടേക്ക് പോകുന്ന വഴിക്ക് കുട്ടി മരിക്കുകയായിരുന്നു.

Related News