കൊവിഡ് മാർ​ഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് കുവൈറ്റ് പാർലമെന്റ് തിരഞ്ഞെടുപ്പ് നാളെ

  • 04/12/2020

കർശന കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് 18-ാമത് കുവൈറ്റ് പാർലമെന്റ് തിരഞ്ഞെടുപ്പ് നാളെ നടക്കും. നാളെ  നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 33 വനിതകളടക്കം 395 പേരാണ് മത്സരരംഗത്തുള്ളത്. തിരഞ്ഞെടുപ്പ് സുതാര്യവും സുഗമവുമായി നടത്തുന്നതിന് രാജ്യത്തെ 6 ഗവര്‍ണറേറ്റുകളിലായി 102 സ്‌കൂളുകളാണ് സജ്ജമാക്കിയിട്ടുള്ളത്. 5,676,94 പേരാണ് ആകെ വോട്ടിം​ഗിനുളളത്. 73940 പുരുഷന്മാരും 293754 സ്ത്രീകളും ഉൾപ്പെടയുളള കണക്കാണിത്.  കൊവിഡ് പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ വലയത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇത്തവണ ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയം സംയുക്തമായാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും താത്കാലിക ക്ലിനിക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ താപനില രേഖപ്പെടുത്തിയും ആവശ്യമെങ്കില്‍ കോവിഡ് പരിശോധന നടത്തിയുമാണ് അകത്തേക്ക് പ്രവേശിപ്പിക്കുക.

അതേസമയം സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്ന രീതിയിലാവും ക്രമീകരണങ്ങൾ.  കൊവിഡ്‌ രോഗികളും  ക്വാറന്റൈനിൽ കഴിയുന്നവർക്കും വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിന് വിലക്കുണ്ട്‌. ഇത്‌ ലംഘിക്കുന്നവർക്കെതിരെ 10 വർഷം തടവും 30 ആയിരം ദിനാർ പിഴയും ചുമത്തും. 180 വോളണ്ടിയേഴ്‌സിനെയാണ് തിരഞ്ഞെടുപ്പ് നിരീക്ഷകരായി ചുമതലപ്പെടുത്തിയിരിക്കുന്നത്. അതേസമയം, തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളെയും മന്ത്രാലയത്തിന്റെ ഓപ്പറേഷൻ ഡിപ്പാർട്ടുമെന്റുമായി ബന്ധിപ്പിച്ചു. എവിടെയെങ്കിലും അനിഷ്​ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഓപ്പറേഷൻ റൂമിൽ അപ്പപ്പോൾ വിവരം ലഭ്യമാവുന്ന രൂപത്തിലാണ് സംവിധാനം ഒരുക്കിയത്. സ്വദേശികൾക്ക് സുരക്ഷിതമായും സമ്മർദ്ദമില്ലാതെയും വോട്ടുചെയ്യാനുള്ള സുരക്ഷ ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായാണിത്. 

Related News