സ്വത്ത് മോദിക്ക് കൈമാറണം; ആവശ്യമുന്നയിച്ച് വയോധിക

  • 04/12/2020

തന്റെ പേരിലുള്ള സ്വത്തുക്കള്‍ മുഴുവന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറണം എന്ന പ്രത്യേക ആവശ്യവുമായി വയോധിക. ഉത്തര്‍പ്രദേശ് സ്വദേശിയായ ബിത്താന്‍ ദേവിയാണ് പ്രത്യേക ആവശ്യവുമായി അഭിഭാഷകനെ സമീപിച്ചിരിക്കുന്നത്. മക്കളാരും തന്നെ നോക്കുന്നില്ല. പ്രധാനമന്ത്രി നല്‍കുന്ന പെന്‍ഷന്‍ തുക കൊണ്ടാണ് താന്‍ ജീവിക്കുന്നത്. അതിനാല്‍ എല്ലാ സ്വത്തുക്കളും അദ്ദേഹത്തിന് നല്‍കണം എന്നതാണ് ദേവിയുടെ ആവശ്യം. 

മൂന്ന് ആണ്‍മക്കള്‍ തനിക്കുണ്ട്. പത്ത് പേരക്കുട്ടികള്‍ ഉണ്ടെങ്കിലും ആരും തന്നെ നോക്കുന്നില്ല. ജീവിക്കാന്‍ കഷ്ടപ്പെട്ടപ്പോള്‍ പെന്‍ഷന്‍ തുകയാണ് തനിക്ക് ആശ്വാസമായി മാറിയത്. 2000 രൂപ പെന്‍ഷന്‍ തുക നല്‍കുന്നത് മോദിയാണ്. അതിനാല്‍ സ്വത്തുക്കള്‍ അദ്ദേഹത്തിന് നല്‍കുകയാണെന്നും അവര്‍ പറയുന്നു.

Related News