കുവൈറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദധാരികൾ തേടുന്നത് സർക്കാർ ജോലികൾ

  • 04/12/2020

പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുറത്തിറക്കിയ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം കുവൈറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദധാരികൾ സ്വകാര്യമേഖലയേക്കാൾ സർക്കാർ മേഖലയാണ് ജോലിക്കായി കൂടുതൽ 
 തിരഞ്ഞെടുക്കുന്നതെന്ന് റിപ്പോർട്ട്. സർക്കാർ മേഖലയില സ്വദേശികളുടെ എണ്ണത്തിൽ വാർഷിക വർധന 9,700 ആയി ഉയർന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവാർഷിക സ്വദേശികളുടെ  വർധന 1,000 ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.  സർക്കാർ മേഖലയിലെ ജീവനക്കാരിൽ 1,37,000 പേരും കുവറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം 9,411 
നിലിവിൽ തൊഴിലില്ലാത്ത യൂണിവേഴ്സിറ്റി ബിരുദധാരികൾ സർക്കാർ ജോലി നേടുന്നതിനായുളള പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 

Related News