കുവൈറ്റിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്

  • 04/12/2020

കുവൈറ്റിൽ കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  രാജ്യത്ത് പലയിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും തെക്കൻ ഏരിയകളിൽ കനത്ത മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.  തെക്കൻ ഏരിയകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ  മഴ തുടരാനുള്ള സാധ്യത പ്രവചിക്കുന്നു. ചിലപ്പോൾ ദൃശ്യപരത കുറയുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിപ്പ് നൽകുന്നു.
നാളെ രാജ്യത്ത് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച പുലർച്ചെ വരെ കാലാവസ്ഥ മൂടിക്കെട്ടിയേക്കാം.  ഞായറാഴ്ച ഉച്ചയോടെ  മൂടൽമഞ്ഞ് രൂപപ്പെടുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related News