ക്ലാസ് മുറിയില്‍ വെച്ച് വിവാഹം; പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ടിസി നല്‍കി

  • 04/12/2020

ക്ലാസ് മുറിയില്‍ വെച്ച് വിവാഹിതരായ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ടിസി നല്‍കി സ്‌കൂളില്‍ നിന്നും പുറത്താക്കി. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലാണ് സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ത്ഥികളാണ് ക്ലാസ് മുറിയില്‍ വെച്ച് വിവാഹിതരായത്. 

വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ സ്‌കൂള്‍ അധികൃതര്‍ നടപടി സ്വീകരിച്ചത്. ആരുമില്ലാത്ത ക്ലാസ് മുറിയില്‍ വെച്ച് ആണ്‍കുട്ടി പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. സഹപാഠിയാണ് ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്.

Related News