ഇന്ത്യയടക്കുമുള്ള ചില രാജ്യങ്ങളിൽനിന്നുള്ളവർക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കും.

  • 05/12/2020

കുവൈറ്റ് സിറ്റി : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എല്ലാ എയർലൈൻ‌സിനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആദ്യ ഘട്ടത്തിന്റെ ഭാഗമായി കൊറോണ വൈറസ് പ്രതിരോധ സംവിധാനത്തിന് അനുസൃതമായി യാത്രക്കാർക്ക് താമസിയതെ പ്രവേശനം അനുവദിക്കാൻ നീക്കം,   ഇന്ത്യ,  ഫിലിപ്പൈൻസ്, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരെയാകും ആദ്യം അനുവദിക്കുക. കോവിഡ് വിമുക്ത സർട്ടിഫിക്കറ്റ് നേടിയവർക്കായിരിക്കും പ്രവേശനം, അതിനായി കോവിഡ് പരിശോധനയ്ക്കുള്ള അംഗീകൃത ലബോറട്ടറികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് നൽകും.

കുവൈത്തിലെ ആരോഗ്യ അതോറിറ്റികളുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ള നേരിട്ടുള്ള യാത്രക്കാരടക്കം  കൊറോണ വൈറസ് ഇല്ലെന്ന് തെളിയിക്കാൻ സാധുവായ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ പ്രവേശനം അനുവദിക്കില്ലെന്ന് ഡിജിസിഎ വ്യക്തമാക്കി. മെഡിക്കൽ യൂട്ടിലിറ്റി നെറ്റ്‌വർക്ക് അക്രഡിറ്റർ (MUNA) സിസ്റ്റത്തിൽ ലിസ്റ്റുചെയ്‌തിരിക്കുന്ന ഒരു അംഗീകൃത ലബോറട്ടറി നൽകിയ COVID-19-PCR സർട്ടിഫിക്കറ്റ് ഉള്ളവർക്കുമാത്രമേ  പ്രവേശനാനുമതി ലഭിക്കു. MUNA സിസ്റ്റത്തിൽ ലിസ്റ്റുചെയ്‌തിരിക്കുന്ന ലബോറട്ടറികൾ വിശ്വസനീയവും പുറത്തുള്ള ലാബുകളുമായി ബന്ധപ്പെടുത്തിയതുമാണെന്ന് മന്ത്രലയം വ്യക്തമാക്കുന്നു. 

Related News