ആരോഗ്യമുൻകരുതലുകളോടെ കുവൈറ്റ് 'നാഷണൽ 2020' തിരഞ്ഞെടുപ്പ്; വോട്ടിംഗ് ആരംഭിച്ചു.

  • 05/12/2020

കുവൈറ്റ് സിറ്റി : കോവിഡ് 19 വൈറസിനെ നേരിടാനുള്ള ആരോഗ്യ മുൻകരുതലുകളോടെ  മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായ നാഷണൽ 2020 തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അഞ്ച് തിരഞ്ഞെടുപ്പ് മണ്ഡലങ്ങളിലേ വോട്ടർമാർക്കായി പോളിംഗ് സ്റ്റേഷനുകൾ തുറന്നു. 

പാർലമെന്റിൽ 326 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 567,694 വോട്ടർമാർക്ക് പാർലമെന്റിൽ പ്രതിനിധികളായി 50 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അർഹതയുണ്ട്. ഒറ്റ വോട്ട് സമ്പ്രദായമനുസരിച്ച് നടക്കുന്ന വോട്ടിംഗ് പ്രക്രിയ ഇന്ന് രാത്രി 8:00 വരെ തുടരും, അതിനുശേഷം കമ്മിറ്റികളുടെ തലവൻമാർ വോട്ടിംഗ് പ്രക്രിയയുടെ അവസാനം പ്രഖ്യാപിക്കും. ഔദ്യോഗിക ഫലങ്ങൾ പ്രഖ്യാപിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി ബാലറ്റ് ബോക്സുകൾ അടച്ചതിനുശേഷം വോട്ടെണ്ണൽ പ്രക്രിയ ആരംഭിക്കും.

'നാഷണൽ 2020' തിരഞ്ഞെടുപ്പിൽ കർശന ആരോഗ്യ മുൻകരുതലുകൾ പാലിച്ചായിരിക്കും പോളിംഗ് , കേന്ദ്രങ്ങൾക്ക് അകത്തും പുറത്തും ഒത്തുചേരാതിരിക്കുക, മാസ്ക് ധരിക്കുക, കൈകൾ അണുവിമുക്തമാക്കുക, പോളിംഗ് കേന്ദ്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് കയ്യുറകൾ ധരിക്കുക, വോട്ടർമാർക്ക് പ്രവേശിക്കാനുള്ള നിർദ്ദിഷ്ട പാത പാലിക്കുക എന്നിവ ഉൾപ്പെടുന്നു. വോട്ടർമാർ പോളിംഗ് സ്റ്റേഷനുള്ളിലുടനീളം രണ്ട് മീറ്ററിൽ കുറയാത്ത ശാരീരിക അകലം പാലിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു, എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ഓരോ കേന്ദ്രത്തിലും മെഡിക്കൽ ക്ലിനിക്കുകൾ അനുവദിച്ചിട്ടുണ്ട്. 

കൊറോണ വൈറസ് ബാധിച്ച വോട്ടർമാർക്ക് വോട്ട് ചെയ്യാനായി  സ്റ്റേഷനുകളിലേക്കു പോകുന്നതിനായി  "Shlonik"  ആ പ്ലിക്കേഷൻ വഴി എക്സിറ്റ് പെർമിറ്റ് എടുക്കേണ്ടതിന്റെ ആവശ്യകത ആരോഗ്യ മന്ത്രാലയം മുമ്പ് സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധിച്ച വോട്ടർമാരെയും ചികിത്സായിലുള്ളവരെയും വോട്ടിങ്ങിനായി  സ്വീകരിക്കുന്നതിന് എല്ലാ പോളിങ് സ്റ്റേഷനുകളിലും പ്രത്യേകം കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. 

EodqlFfXMAA-vKX.jpg

Related News