നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; മുഖ്യ സൂത്രധാരൻ കുവൈത്തിൽ.

  • 05/12/2020

കുവൈറ്റ് സിറ്റി: കുവൈത്തടക്കം വിദേശത്തേക്ക്  നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്  നടത്തിയ കേസിൽ മുഖ്യ സൂത്രധാരൻ കുവൈത്തിൽ. തട്ടിപ്പു സംഘത്തിലെ മൂന്നുപേരെ നാട്ടിൽ അറസ്റ്റ് ചെയ്തു. കൊച്ചി പനമ്പിള്ളി നഗറിലെ ജോർജ് ഇന്‍റർനാഷണൽ ഏജൻസിയുടെ നടത്തിപ്പുകാരാണ് പിടിയിലായത്. 

 കുവൈത്ത്, ഷാര്‍ജ, കാനഡ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് മുന്നോറോളം പേരിൽ നിന്നായി ജോർജ്ജ് ഇന്‍റർനാഷണൽ എന്ന സ്ഥാപനം പണം തട്ടിയെടുത്തെന്ന പരാതിയിൽ ഇടുക്കി വണ്ടമറ്റം സ്വദേശി ആദർശ് ജോസ്, കോട്ടയം സ്വദേശി വിൻസെന്‍റ് മാത്യു, ഒറ്റപ്പാലം സ്വദേശി പ്രിൻസി ജോൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 1  ലക്ഷം മുതല്‍ 6  ലക്ഷം രൂപ വരെ അപേക്ഷകരിൽ നിന്നും ഈടാക്കിയിരുന്നു . 5 കോടിയോളം രൂപ  മൂന്നു വര്‍ഷത്തിനിടെ തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തി. 

ഏജൻസിയുടെ നടത്തിപ്പുകാരായ  വിൻസെന്‍റ് മാത്യു, ആദർശ് ജോസ്, പ്രിൻസി ജോൺ എന്നിവർ ഒളിവിലായിരുന്നപ്പോളാണ് പിടികൂടിയത്.  ഇവരെ കൂടാതെ കേസിലെ മുഖ്യ കണ്ണി കുവൈത്തിലുള്ള അനീഷ് ജോസ്, കണ്ണൂർ സ്വദേശി ജോർജ്ജ് ജോസ് എന്നിവരെ പിടികൂടാനുണ്ട്. പോലീസ് നടപടികൾ വൈകുന്നതിൽ പരാതിക്കാർ പ്രധിഷേധം അറിയിച്ചിട്ടുണ്ട് , പലർക്കും ഒറിജിനൽ രേഖകളും സർട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടു. 

Related News