ഭര്‍ത്താവും മക്കളും മീന്‍കറി കഴിച്ച് തീര്‍ത്തു; മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു

  • 05/12/2020

ഭര്‍ത്താവും മക്കളും ചേര്‍ന്ന് മീന്‍കറി കഴിച്ച് തീര്‍ത്തതില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. ബിഹാറിലാണ് സംഭവം നടന്നത്. വീട്ടില്‍ ഉണ്ടാക്കിയ മീന്‍കറിയുടെ പേരില്‍ ഉണ്ടായ തര്‍ക്കത്തില്‍ സാറ ദേവി എന്ന വീട്ടമ്മയാണ് ആത്മഹത്യ ചെയ്തത്. 

സാറ ദേവിയും ഭര്‍ത്താവ് കുന്ദന്‍ മണ്ടലും നാല് മക്കളും ആണ് വീട്ടില്‍ ഉള്ളത്. കുന്ദന്‍ മണ്ടല്‍ വീട്ടിലേക്ക് രണ്ട് കിലോ മീന്‍ വാങ്ങിവന്നു. എന്നാല്‍ ഉണ്ടാക്കിയ മീന്‍ കറി മുഴുവന്‍ ഭര്‍ത്താവും മക്കളും കഴിച്ച് തീര്‍ത്തു. ഇതിനെ ദേവി ചോദ്യം ചെയ്യുകയും ഭര്‍ത്താവുമായി വഴക്കുണ്ടാവുകയും ചെയ്തു. തങ്ങള്‍ കഴിച്ചതിന്റെ ബാക്കി കഴിച്ചാല്‍ മതി എന്ന് ഭര്‍ത്താവ് പറഞ്ഞതാണ് ദേവിയെ പ്രകോപിതയാക്കിയത്. തുടര്‍ന്ന്  ഭര്‍ത്താവ് ജോലിക്ക് പോയ സമയത്ത് വിഷം കഴിച്ച് ദേവി ആത്മഹത്യ ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദേവിയെ രക്ഷിക്കാന്‍ സാധിച്ചില്ല.

Related News