ഹെല്‍മറ്റ് ഇല്ലേ, എങ്കില്‍ പെട്രോളുമില്ല; നിയമം നടപ്പിലാക്കാനൊരുങ്ങി കൊല്‍ക്കത്ത പൊലീസ്

  • 05/12/2020

ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കൊല്‍ക്കത്ത പൊലീസ്. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കരുത് എന്നതാണ് കൊല്‍ക്കത്ത പൊലീസ് നല്‍കിയിരിക്കുന്ന നിര്‍ദേശം. 

ഡിസംബര്‍ എട്ടുമുതലാണ് നിയമം നടപ്പില്‍ വരുന്നത്. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഇത്തരത്തില്‍ ഒരു നിയമം വീണ്ടും നടപ്പിലാക്കാന്‍ കൊല്‍ക്കത്ത പൊലീസ് നിര്‍ബന്ധിതരായത്. ആദ്യഘട്ടത്തില്‍ രണ്ട് മാസമായിരിക്കും നിയമം നടപ്പിലാക്കുക. കൊല്‍ക്കത്ത പൊലീസിന്റെ നിയമപരിധിയില്‍ വരുന്ന പെട്രോള്‍ പമ്പുകള്‍ക്കാണ് ഹെല്‍മറ്റ് ധരിക്കാതെ എത്തുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കരുത് എന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Related News