യെസ് ഓര്‍ നോ; മോദിയോട് ഒറ്റവാക്കില്‍ മറുപടിയാവശ്യപ്പെട്ട് കര്‍ഷകര്‍

  • 05/12/2020

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായി അഞ്ചാം തവണ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് യെസ് ഓര്‍ നോ, ഒറ്റവാക്കില്‍ ഉത്തരം നല്‍കാനാണ് കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സമരത്തിനിടയിലും ഇന്ന് നടത്തിയ ചര്‍ച്ചയ്ക്കിടയിലും യെസ് ഓര്‍ നോ എന്ന് എഴുതിയ പ്ലക്കാര്‍ഡുകളാണ് മൗനം പാലിച്ച് കര്‍ഷകര്‍ ഉയര്‍ത്തിക്കാട്ടിയത്. 

കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് നിയമങ്ങളും പിന്‍വലിക്കണം എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്ന പ്രശ്‌ന പരിഹാര ഫോര്‍മുല ചര്‍ച്ചയില്‍ തന്നെ കര്‍ഷകര്‍ തള്ളി. നിയമം പിന്‍വലിക്കുമോ? അതില്‍ ഒറ്റവാക്കില്‍ ഉത്തരം പറയൂ എന്നാണ് കര്‍ഷകര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

Related News