കുവൈറ്റ് പാർലമെന്റ് തിരഞ്ഞെടുപ്പ്; ഫലം ഇന്നറിയാം..

  • 06/12/2020

കൊവിഡ്​ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിൽ കുവൈറ്റ്​ പാർലമെന്റ്​ തിരഞ്ഞെടുപ്പ്​ ഇന്നലെ പൂർത്തിയായി. ഇന്ന് രാ​വി​ലെ​യോ​ടെ തി​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ പു​റ​ത്തു​വി​ടുമെന്നാണ് റിപ്പോർട്ട്.  5,67,694 വോ​ട്ട​ർ​മാ​രാ​ണ് വോട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.  മാസ്​കും കൈയ്യുറയും ധരിച്ചാണ്​ വോട്ടർമാർ എത്തിയിരുന്നത്​. സാമൂഹിക അകലം ഉൾപ്പെടെ എല്ലാ കൊവിഡ് പ്രോട്ടോക്കോളുകളും കൃത്യമായി പാലിച്ചായിരുന്നു വോട്ടെടുപ്പ്.  കൊവിഡ്​ ബാധിതർക്കായി എല്ലാ ഗവർണറേറ്റിലും ഓരോ ബൂത്ത്​ പ്രത്യേകം ക്രമീകരിച്ചിരുന്നു. 29 സ്ത്രീ​ക​ള​ട​ക്കം 362 പേ​രാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്.

Related News