കുവൈറ്റ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ മരിച്ചു

  • 06/12/2020

കുവൈറ്റ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ മരിച്ചു. 60 വയസുള്ള സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചുവെന്നാണ് റിപ്പോർട്ട്.  ഷഹബിലെ അലി ബിന്‍ അബി താലിബ് സ്‌കൂളില്‍ വോട്ട്  രേഖപ്പെടുത്താനിത്തയപ്പോയായിരുന്നു സംഭവം. അതേസമയം, 5,67,694 വോ​ട്ട​ർ​മാ​രാ​ണ് തിരഞ്ഞെടുപ്പിൽ വോട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.  മാസ്​കും കൈയ്യുറയും ധരിച്ചാണ്​ വോട്ടർമാർ എത്തിയിരുന്നത്​. സാമൂഹിക അകലം ഉൾപ്പെടെ എല്ലാ കൊവിഡ് പ്രോട്ടോക്കോളുകളും കൃത്യമായി പാലിച്ചായിരുന്നു വോട്ടെടുപ്പ്.  കൊവിഡ്​ ബാധിതർക്കായി എല്ലാ ഗവർണറേറ്റിലും ഓരോ ബൂത്ത്​ പ്രത്യേകം ക്രമീകരിച്ചിരുന്നു. തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്ത് വിടും. 

Related News