കുവൈറ്റിൽ 8,000ത്തിൽ അധികം പ്രവാസി കുട്ടികള‍ുടെ റെസിഡൻസ് ലംഘിച്ചുവെന്ന് അധികൃതർ

  • 06/12/2020

കുവൈറ്റിൽ 8,000ത്തിൽ അധികം പ്രവാസികളുടെ കുട്ടികള‍ുടെ റെസിഡൻസ് കാലാവധി കഴിഞ്ഞിട്ടുണ്ടെന്നും, ഇവർ രാജ്യത്ത് അനധികൃതമായി താമസിക്കുകയാണെന്നും റിപ്പോർട്ട്. ഡിസംബർ ഒന്നിന് ആരംഭിച്ച റെസിഡൻസി നിയമലംഘകരുടെ സ്റ്റാറ്റസ് ഭേദ​ഗതി ചെയ്യാൻ സമയം അനുവദിച്ച പശ്ചാത്തലത്തിലാണ്  ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.   കുട്ടികളുടെ ജനനത്തിന് ശേഷം അവരുടെ പേരുവിവരങ്ങൾ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാതിരുന്നതോടെയാണ് നിയമ ലംഘകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

ആരോഗ്യ മന്ത്രാലയവുമായി ആഭ്യന്തര മന്ത്രാലയം ബന്ധിപ്പിച്ചിട്ടുണ്ടെന്നു, ആശുപ്രതികളിൽ കുട്ടികൾ ജനിക്കുമ്പോൾ തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഡാറ്റാബേസിൽ കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ടുളള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. ആരോഗ്യ ഇൻഷുറൻസ് ഫീസ്  അടയ്ക്കുന്നതിൽ ബുദ്ധിമുണ്ട് നേരിടുകയോ, രക്ഷിതാക്കൾ റെസിഡൻസി നിയമം ലംഘിക്കുന്ന പശ്ചാത്തലത്തിലോ ആണ് പല പ്രവാസികളും കുട്ടികൾക്ക് റെസിഡൻസ് എടുക്കാൻ തയ്യാറാകാതെയിരിക്കുന്നത്.  നിലവിലെ നിയമ പ്രകാരം കുട്ടികളുടെ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയം നാല് മാസത്തെ സമയം നൽകുന്നു. അതിനുശേഷം ഓരോ കാലതാമസത്തിനും കെഡി 4 പിഴ ചുമത്തും.

Related News