കുവൈത്ത് സിറ്റി : രാജ്യത്ത് നടന്ന പാർലിമെന്റ് തിരഞ്ഞെടുപ്പിൽ മുൻ സ്‌പീക്കർ മർസൂഖ് അലി അൽ ഗാനിമിന് രണ്ടാം മണ്ഡലത്തിൽ നിന്നും ഉജ്ജ്വല വിജയം. ആകെ പോൾ ചെയ്ത വോട്ടുകളിൽ നിന്നും 5,179 വോട്ടുകൾ നേടിയാണ് മറ്റു സ്ഥാനാർഥികളെ ബഹുദൂരം പിന്നിലാക്കിയാണ് അദ്ദേഹം വിജയം ഉറപ്പിച്ചത്. മണ്ഡലത്തിൽ നിന്നും 3,456 വോട്ടോടു കൂടി മുഹമ്മദ് ബറാക്ക് അൽ മുതൈർ, 3,177 വോട്ടോടു കൂടി ഖലീൽ ഇബ്രാഹിം സലേഹ്, 3,903 വോട്ടോടു കൂടി ഹമദ് മുഹമ്മദ് അൽ മതാർ, 2,886 വോട്ടോടു കൂടി സൽമാൻ ഖാലിദ് അൽ ആസ്മി, 2,565 വോട്ടോടു കൂടി ഖാലിദ് അയാദ് അൽ ഉനൈസി, 2,534 വോട്ടോടു കൂടി ബദർ നാസർ അൽ ഹുമൈദി, 2,483 വോട്ടോടു കൂടി ബദർ ഹമദ് അൽ മുല്ല, 2,208 വോട്ടോടു കൂടി ഹമദ് സൈഫ് ഹർഷാനി, 2,195 വോട്ടോടു കൂടി അഹമ്മദ് മുഹമ്മദ് അൽ ഹമദ് എന്നീവർ വിജയിച്ചു. അഞ്ചു മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഓരോ മണ്ഡലത്തിൽ നിന്നും പത്തുപേരെ പാർലമെൻറിലേക്ക് തെരഞ്ഞെടുക്കുന്നതാണ് കുവൈത്തിലെ തെരഞ്ഞെടുപ്പ് രീതി. പാർട്ടി തമ്മിലുള്ള പോരാട്ടമെല്ലങ്കിലും സലഫി, ഇഖ്വാനി ആശയത്തോട് താല്പര്യമുള്ള എം.പിമാർ ഒരു പക്ഷത്തായി നിലയുറപ്പിക്കാറുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?