പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് അഭിനന്ദനം അറിയിച്ച് കുവൈത്ത് അമീർ

  • 06/12/2020

കുവൈറ്റ് സിറ്റി: ഇന്നലെ നടന്ന കുവൈറ്റ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥികൾക്ക് കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അല്‍ അഹ്‍മദ് അല്‍ ജാബിർ അൽ സബാഹ്  അഭിനന്ദനം അറിയിച്ചു.  പാർലമെന്റിലേക്ക് തിരഞ്ഞെടുത്ത പുതിയ അംഗങ്ങളെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കുമായി പുതിയ  പാർലമെന്റ് അംഗങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് അദ്ദേഹം അയച്ച അഭിനന്ദന സന്ദേശത്തിൽ വ്യക്തമാക്കുന്നു.

Related News