കുവൈറ്റിൽ ഇന്ന് പുലർച്ചെ ഉണ്ടായ ശക്തമായ മഴയിൽ അടിയന്തര സഹായം ആവശ്യപ്പെട്ടത് നിരവധിപേർ

  • 06/12/2020

കുവൈറ്റിൽ  ഇന്ന് പുലർച്ചെ  പെയ്ത മഴയിൽ ജനറൽ ഫയർ ഫോഴ്‌സ് ഓപ്പറേഷൻ റൂമിന് അടിയന്തര സഹായത്തിനായി 43 പരാതികൾ  ലഭിച്ചുവെന്ന്    ജനറൽ ഫയർ ബ്രിഗേഡിന്റെ പബ്ലിക് റിലേഷൻസ്, മീഡിയ വകുപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു. ശക്തമായ മഴയെ തുടർന്ന് വാഹനങ്ങളിൽ കുടുങ്ങിയവരും, കെട്ടിട്ടത്തിന് ചുറ്റും വെള്ളക്കെട്ടുകൾ രൂപപ്പേട്ടതോടെ കുടിങ്ങിയവരുമാണ് ഫയർഫോഴ്സിന്റെ  അടിയന്തര സഹായത്തിനായി ബന്ധപ്പെട്ടവരിൽ കൂടുതൽ പേരും.  ജനറൽ ഫയർ ഫോഴ്‌സ് ടീമുകൾ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് എന്ന് അധികൃതർ വ്യക്തമാക്കുന്നു. 
 അതേസമയം, ശക്തമായ മഴയിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് അധികൃതർ അറിയിച്ചത്. മഴ പെയ്യുമ്പോൾ വീട് വിട്ട് പോകരുതെന്നും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട്  സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. പ്രവാസികളും സ്വദേശികളും ഉൾപ്പെടെ രാജ്യത്തുള്ള എല്ലാവരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Related News