ആന്ധ്രാപ്രദേശില്‍ അജ്ഞാത രോഗം; 200 ലേറെപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 06/12/2020

ആന്ധ്രാപ്രദേശില്‍ അജ്ഞാത രോഗം പിടിപെടുന്നതായി റിപ്പോര്‍ട്ട്. രോഗം പിടിപെട്ട 228 ഓളം ആളുകളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. എലുരു എന്ന സ്ഥലത്തെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചവരെയും കുഴഞ്ഞ് വീണവരെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 

രോഗം ബാധിച്ച് ആശുപത്രിയില്‍ എത്തിയവര്‍ തമ്മില്‍ പര്‌സപര ബന്ധമില്ല. ഇവര്‍ ഒരുമിച്ച് ചടങ്ങുകളിലും പങ്കെടുത്തിട്ടില്ലെന്നും ഇവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പ്രായമുള്ളവര്‍ക്കും കുട്ടികള്‍ക്കുമാണ് കൂടുതല്‍ അസുഖം ബാധിച്ചിരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്കെല്ലാം വിറയല്‍, തളര്‍ന്ന് വീഴല്‍ എന്നീ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്.

Related News