ആയിരം വോട്ടുകള്‍ പോലുമില്ല; പ്രവാസികൾക്കെതിരെ വിവാദ പ്രസ്താവന നടത്തുന്ന സഫ അല്‍ ഹാഷിമിന് കനത്ത പരാജയം

  • 06/12/2020

ഇത്തവണത്തെ കുവൈറ്റ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട്   സഫ അല്‍ ഹാഷിം. ഇവർ നേരത്തെ കുവൈറ്റിലെ പ്രവാസികള്‍ക്ക് എതിരെ  വിവാദ  പ്രസ്താവനകള്‍ നടത്തിയിരുന്നു. 2012 മുതല്‍ തുടര്‍ച്ചയായി മൂന്നാം മണ്ഡലത്തില്‍    നിന്നും മൂന്ന് തവണ വിജയിച്ചു വന്ന സഫ ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത്.   2012ല്‍ 2,622 വോട്ടും 2013ല്‍ 2,036 വോട്ടും 2016 ല്‍ 3,273 വോട്ടും നേടി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുത്തിരുന്നു. എന്നാൽ  ഇവര്‍ക്ക് ഇത്തവണ ആയിരം വോട്ടുകള്‍ പോലും തികക്കാനായില്ല. കഴിഞ്ഞ പാര്‍ലമെന്റിലെ തിരഞ്ഞെടുക്കപ്പെട്ട ഏക വനിതാ അംഗം കൂടിയായിരുന്നു സഫാ അല്‍ ഹാഷിം.

 രാജ്യത്തെ ഗതാഗതക്കുരുക്കിന് വിദേശികളാണ് കാരണക്കാരെന്നും ഇക്കാരണത്താല്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഇവര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. വിദേശികള്‍ക്ക് ശ്വസിക്കുന്ന വായുവിനും ഉപയോഗിക്കുന്ന വഴികള്‍ക്കും വരെ നികുതി ചുമത്തണമെന്ന തരത്തിലും വിവാദ പ്രസ്താവനകൾ ഉന്നയിച്ചിരുന്നു. രാജ്യത്തെ വിദേശി ജനസംഖ്യ കുറക്കാനും വിദേശികള്‍ക്ക് പ്രത്യേക നികുതി ചുമത്താനും ആവശ്യപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ കൊവിഡ് കാലത്ത് വിദേശികള്‍ക്ക് സൗജന്യ വൈദ്യസഹായം അനുവദിക്കുന്നതിനെതിരെയും ഇവര്‍ രംഗത്ത് വന്നിരുന്നു. 

Related News