കുവൈത്ത് മന്ത്രിസഭ രാജിവെച്ചു . കെയർ ടേക്കർ ആയി ശൈഖ്​ സബാഹ്​ ഖാലിദ്​ അല്‍ സബാഹ് തുടരും

  • 06/12/2020

കുവൈത്ത്​ സിറ്റി:പാർലമെൻറ്​ തെരഞ്ഞെടുപ്പ്​ ഫലം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കുവൈത്ത് മന്ത്രിസഭ രാജിവെച്ചു. പ്രധാനമന്ത്രി  ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അല്‍ സബാഹ് രാജിക്കത്ത് അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിറിന് സമര്‍പ്പിച്ചു. രാജി സ്വീകരിച്ച അമീര്‍ പുതിയ മന്ത്രിസഭ നിലവിൽവരുന്നത്​ വരെ കെയർ ടേക്കർ ആയി തുടരാൻ ശൈഖ്​ സബാഹ്​ ഖാലിദ്​ അസ്സബാഹിന്‍റെ  നേതൃത്വത്തിലുള്ള മന്ത്രിസഭയെ ചുമതലപ്പെടുത്തി.പുതിയ പ്രധാനമ​ന്ത്രിയെ അമീർ ചുമതലപ്പെടുത്തും.

Related News