ഇന്ത്യൻ എംബസി പ്രവാസി ഭാരതീയ ദിവസ് ആചരണ പരിപാടികൾ സംഘടിപ്പിക്കുന്നു

  • 06/12/2020

കുവൈത്ത് സിറ്റി : ആറാമത് പ്രവാസി ഭാരതീയ ദിവസ് ആചരണത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസി ആചരണ പരിപാടികൾ സംഘടിപ്പിക്കുന്നു . ജനുവരി ഒമ്പതിന് ഓൺലൈനായി നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൽഘാടനം ചെയ്യും.ആത്മനിർഭൻ ഭാരതിൽ ജനങ്ങളുടെ പങ്ക്, കോവിഡാനന്തര വെല്ലുവിളികൾ നേരിടുന്നത് എന്നീ വിഷയങ്ങൾ രാവിലെയും വൈകീട്ടുമുള്ള രണ്ട് സെഷനിൽ ചർച്ച ചെയ്യും. വൈകീട്ട് നടക്കുന്ന രണ്ടാം സെഷനിൽ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ് സംസാരിക്കും.  പ്രവാസി ഭാരതീയ ദിവസ് പരിപാടിയിൽ കുവൈത്തിലെ എല്ലാ ഇന്ത്യക്കാരും ഓൺലൈനായി പങ്കെടുക്കണമെന്ന് എംബസ്സി വാർത്താകുറിപ്പിലൂടെ അഭ്യർഥിച്ചു.

Related News