പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ ക്ലാസ് മുറിയിലെ വിവാഹം; പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റിയില്ല

  • 06/12/2020

ക്ലാസ് മുറിയില്‍ വെച്ച് വിവാഹിതയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ മാതാപിതാക്കള്‍ വീട്ടില്‍ കയറ്റിയില്ല. തുടര്‍ന്ന് ആന്ധ്രാപ്രദേശ് മഹിളാ കമ്മീഷന്‍ പെണ്‍കുട്ടിക്ക് അഭയം നല്‍കി. പ്രായപൂര്‍ത്തിയാക്കതിനാല്‍ വിവാഹം അസാധുവാണെന്നും മഹിളാ കമ്മീഷന്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണിക്കാനായിരുന്നു ഇത്തരത്തില്‍ ക്ലാസ് മുറിയില്‍ വെച്ച് വിവാഹം നടത്തിയത്. 

ആന്ധ്രാപ്രദേശിലെ രാജമുണ്ടയിലാണ് സംഭവം നടന്നത്. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ സ്‌കൂള്‍ അധികൃതരും നടപടി സ്വീകരിച്ചിരുന്നു ആരുമില്ലാത്ത ക്ലാസ് മുറിയില്‍ വെച്ച് ആണ്‍കുട്ടി പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. സഹപാഠിയാണ് ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്.

Related News