ഇന്ത്യയിൽ നിന്നുളള ​ഗാർഹിക തൊഴിലാളികൾ ഇന്ന് മുതൽ കുവൈറ്റിൽ തിരിച്ചെത്തും

  • 07/12/2020

കൊവിഡ് പശ്ചാത്തലത്തിലുളള നിയന്ത്രണങ്ങൾ നീങ്ങിയതോടെ 34 നിരോധിത രാജ്യങ്ങളിൽ നിന്നുളള ​ഗാർഹിക തൊഴിലാളികളെ മടക്കിക്കൊണ്ടുവരുന്നതിന്റെ ഭാ​ഗമായി ആദ്യ ഘട്ടത്തിൽ ഇന്ന് മുതൽ സർവ്വീസ് ആരംഭിക്കുന്നു.  ഇ​ന്ത്യ​യി​ൽ ​നി​ന്നും ഫി​ലി​പ്പീ​ൻ​സി​ൽ​നി​ന്നുമുളള ​ഗാർഹിക തൊഴിലാളികളാണ് കു​വൈ​ത്ത്​ എ​യ​ർ​വേ​സും ജ​സീ​റ എ​യ​ർ​വേ​​സും ഇന്ന് മുതൽ നടത്തുന്ന  വി​മാ​ന സ​ർ​വീസിൽ മടങ്ങി വരുന്നത്. ടിക്കറ്റ് നിരക്കിന്, ക്വാറന്റൈൻ, ഭക്ഷണം, താമസം അടക്കം 270 ദിനാര്‍ നിരക്കില്‍ രാജ്യത്ത് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 അതേസമയം, മടങ്ങിയെത്തുന്നവർ ര​ണ്ടാ​ഴ്​​ച​ത്തെ ക്വാ​റന്റൈ​ൻ കാ​ലാ​വ​ധി​ക്കി​ടെ മൂ​ന്ന്​ പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തണം. തൊ​ഴി​ലാ​ളി​ക​ളെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ താ​ൽ​പ​ര്യ​മു​ള്ള സ്പോ​ൺ​സ​ർ​മാ​ർ പ്ര​ത്യേ​ക ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ക്വാ​റന്റൈ​ൻ ചെ​ല​വ്​ സ്​​പോ​ൺ​സ​റി​ൽ ​നി​ന്ന്​ ഈ​ടാ​ക്കും. കൊവി​ഡ്​ പ​രി​ശോ​ധ​ന സ​ർ​ക്കാ​ർ ചെ​ല​വി​ൽ ന​ട​ത്തും.   4, 5 മാസത്തിനുള്ളിൽ 80,000 ​ഗാർഹികതൊഴിലാളികൾ കുവൈത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിനം രണ്ട് വിമാന സർവ്വീസുകളിലായി 600 ഓളം ​ഗാർഹിക തൊഴിലാളികളെ മടക്കിക്കൊണ്ടുവരാനാണ് അധികൃതർ പദ്ധതിയിടുന്നത്. 

Related News