കുവൈറ്റിൽ വാഹനപാകടത്തെ തുടർന്ന് രണ്ട് സംഘം തമ്മിൽ തല്ല്

  • 07/12/2020

കുവൈറ്റ് സിറ്റി;  അദാലിയയിലെ ദേശീയപാതയിലുണ്ടായ വാഹനാപകടത്തെത്തുടർന്ന് രണ്ട് സ്വദേശികളെ ആക്രമിച്ചതിന്  മറ്റ് രണ്ട് സ്വദേശി യുവാക്കൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്.  ദേശീയപാതയിലൂടെ വാഹനമോടിക്കുന്നതിനിടയിൽ ഒരു ചെറിയ അപകടമുണ്ടാകുകയും, തുടർന്ന് രണ്ട് പേർ വാഹനത്തിൽ നിന്ന് ഇറങ്ങി വന്ന് മറ്റ് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു സംഘത്തിലെ രണ്ട് പേർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.  ഇരകളുടെ ശരീരത്തിൽ പരിക്കേറ്റതായിട്ടുളള മെഡിക്കൽ  റിപ്പോർട്ടുകൾ പൊലീസിന് സമർപ്പിച്ചു.  പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടോ അല്ലെങ്കിൽ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Related News