കുവൈറ്റിൽ തണുപ്പ് കൂടും; കുറഞ്ഞ താപനില 11 ഡി​ഗ്രി സെൽഷ്യസ് ആകാമെന്ന് മുന്നറിയിപ്പ്

  • 07/12/2020


കുവൈറ്റിൽ കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് തണുപ്പ് കൂടുമെന്ന് റിപ്പോർട്ട്. വടക്ക് പടിഞ്ഞാറൻ ഏരിയകളിൽ കാറ്റിന് സാധ്യതയുണ്ടെന്നും, ചിലയിടങ്ങളിൽ മൂടൽ മഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വരും ദിവസങ്ങളിൽ കാലാവസ്ഥ പകൽ സമയങ്ങളിൽ മിതമാകുമെന്നും രാത്രിയിൽ തണുപ്പ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരവി പ്രവചിച്ചു. കുറഞ്ഞ താപനില 11 മുതൽ 13 ഡിഗ്രി സെല്‍ഷ്യസും പരമാവധി കൂടിയ താപനില 20 മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസും വരെയാകുമെന്നും അദ്ദേഹം പറയുന്നു. 

അതേസമയം ഇന്നലെ പുലർച്ചെ പെയ്ത കനത്ത മഴയിൽ നിരവധി ഏരിയകളിൽ വെളളക്കെട്ട് രൂപപ്പെട്ടിരുന്നു.  ജനറൽ ഫയർ ഫോഴ്‌സ് ഓപ്പറേഷൻ റൂമിന് അടിയന്തര സഹായത്തിനായി 43 പരാതികൾ  ലഭിച്ചിരുന്നുവെന്ന് എല്ലാ പരിഹരിച്ചതായും അധികൃതർ അറിയിച്ചിരുന്നു. ശക്തമായ മഴയെ തുടർന്ന് വാഹനങ്ങളിൽ കുടുങ്ങിയവരും, കെട്ടിട്ടത്തിന് ചുറ്റും വെള്ളക്കെട്ടുകൾ രൂപപ്പേട്ടതോടെ കുടിങ്ങിയവരുമാണ് ഫയർഫോഴ്സിന്റെ  അടിയന്തര സഹായത്തിനായി ബന്ധപ്പെട്ടിരുന്നത്. 

Related News