കുവൈറ്റിലുണ്ടായ മഴക്കെടുതിയിൽ ഷെഡ് തകർന്നുവീണ് പ്രവാസി മരിച്ചു

  • 07/12/2020

കുവൈറ്റ് സിറ്റി; ഇന്നലെ പുലർച്ചെ കുവൈറ്റിലുണ്ടായ മഴക്കെടുതിയിൽ കെട്ടിടം തകർന്നു വീണു ഏഷ്യക്കാരൻ മരിച്ചു. കബദ് ഏരിയയിലെ 40 വയസ്സുള്ള ആട്ടിടയനാണ് മരണപ്പെട്ടത്. ശക്തമായ മഴയിൽ ഷെഡ് തകർന്നു വീണിട്ടുണ്ടെന്നും അതിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നു വെന്നും മറ്റൊരാൾ ആഭ്യന്തരമന്ത്രാലയത്തിന്റെ  ഓപ്പറേഷൻ റൂമിനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിനൊടുവിൽ ഷെഡിന്റെ അവശിഷ്ടങ്ങൾക്കുള്ളിൽ നിന്ന് പ്രവാസിയുടെ മൃതദേഹം കണ്ടെടുത്തു. കൂടുതൽ പരിശോധനക്കായി മൃതദേഹം ഫോറൻസിക് ഡിപ്പാർട്ട്മെന്റ് ലേക്ക് കൈമാറിയിട്ടുണ്ട്. ഉദ്യോഗസ്ഥർ നടത്തിയ ഐഡന്റിറ്റി തെരച്ചിലിനൊടുവിലാണ് ഇദ്ദേഹം ഒരു ഏഷ്യക്കാരൻ ആണെന്ന് സ്ഥിരീകരിച്ചത്. കുവൈറ്റിൽ ഇന്നലെ പുലർച്ചെ ശക്തമായ മഴ ഉണ്ടായിരുന്നു. നിരവധിപേർ അടിയന്തര സഹായത്തിനായി ഫയർഫോഴ്സിനെ  ബന്ധപ്പെട്ടിരുന്നു. നിരവധി ഏരിയകളിൽ വെള്ളക്കെട്ടും രൂപപ്പെട്ടിരുന്നു.

Related News