കുവൈറ്റിൽ നിന്ന് ദുബായിലേക്ക് പോവാൻ കൊവിഡ് പരിശോധന വേണ്ട

  • 07/12/2020

കുവൈറ്റിൽ നിന്നും   ദുബായിലേക്ക് പ്രവേശിക്കാൻ കൊവിഡ് പരിശോധന വേണ്ടെന്ന് ദുബായ് കമന്റ് ആൻഡ് കൺട്രോൾ സെന്റർ അറിയിച്ചു. ഇത് ഡിസംബർ ആറ് മുതൽ പ്രാബല്യത്തിൽ വന്നതായും അധികൃതർ വ്യക്തമാക്കി. ജിസിസി രാജ്യങ്ങളിൽ നിന്നും വരുന്നവർ ദുബായ് ഇന്റർനാഷണൽ എയർപോർട്ട്/ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ എത്തുന്നതിനുമുമ്പ് പിസിആർ പരിശോധന എടുക്കേണ്ടതില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇക്കാര്യം എമിറേറ്റ്സും ഫ്ലൈ ദുബൈയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എമിറേറ്റ്സ് എയർലൈൻസിന്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത ട്രാവൽ അപ്‌ഡേറ്റ് അനുസരിച്ച്, ജിസിസി രാജ്യങ്ങളിൽ നിന്ന് (കുവൈറ്റ്, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ) ദുബായിലെത്തുന്ന എല്ലാ യാത്രക്കാരും പുറപ്പെടുന്നതിന് മുമ്പ്  കൊവിഡ് 19 പിസിആർ പരിശോധന നടത്തേണ്ടതില്ല. യാത്രക്കാർക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതിന് ശേഷം കൊവിഡ് പരിശോധന നടത്താം.

Related News