ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും; കുവൈറ്റ് ഉപ വിദേശകാര്യ മന്ത്രിയും ഇന്ത്യൻ അംബാസിഡറും കൂടിക്കാഴ്ച നടത്തി

  • 07/12/2020

കുവൈറ്റ് സിറ്റി;  ഉപ വിദേശകാര്യ മന്ത്രി ഖാലിദ് അൽ ജറല്ലയും  കുവൈറ്റിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജും തമ്മിൽ കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള  ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക, അന്തർദേശീയ മേഖലകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ചർച്ച ചെയ്തു. യോഗത്തിൽ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അസിസ്റ്റന്റ് ഡയറക്ടർ അംബാസഡർ അഹാം അൽ ഒമർ പങ്കെടുത്തു.

Related News