പാക് പെൺകുട്ടി വഴി തെറ്റി ഇന്ത്യയിലെത്തി; അതിഥികളായി പരിഗണിച്ച്‌​ ഇന്ത്യൻ സൈന്യം

  • 07/12/2020

കശ്മീർ   അതിര്‍ത്തി കടന്ന് വഴി തെറ്റി ഇന്ത്യയിലെത്തിയ രണ്ട് പാകിസ്ഥാനി പെണ്‍കുട്ടികളെ തിരിച്ചയച്ച് ഇന്ത്യൻ സൈന്യം. രാജ്യത്തിന്റെ അതിഥികളായി പരിഗണിച്ച്‌​ സമ്മാനങ്ങളും മധുരപലഹാരവും നല്‍കിയാണ്​ സൈനികര്‍ അവരെ യാത്രയാക്കിയത്​. നാട്ടുകാരുടെ സാന്നിധ്യത്തില്‍ പൂഞ്ചിലെ ചകന്‍ ദാ ബാഗ്​ ക്രോസിങ്​ പോയന്‍റില്‍ വെച്ചാണ്​ ഇന്ത്യന്‍ സേന ഇവരെ പാക്​ സൈന്യത്തിന്​ കൈമാറിയത്​​. 17കാരിയായ ലൈബ സബൈറും സഹോദരി 13കാരിയായ സന സബൈറുമാണ് പാക്​ അധീന കശ്​മീര്‍ അതിര്‍ത്തി കടന്ന് അബദ്ധത്തില്‍ ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക്​ പ്രവേശിച്ചത്.  തടഞ്ഞ് കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ അതിര്‍ത്തി കടന്നത്​ അറിഞ്ഞില്ലെന്നാണ് അവര്‍ പറഞ്ഞ മറുപടിയെന്ന്​ സൈനിക വക്താവ്​ വ്യക്തമാക്കിയിരുന്നു.

Related News