കുവൈറ്റിൽ വീട്ടിലുണ്ടായ തീപിടിത്തം; സ്ത്രീ മരിച്ചു

  • 07/12/2020

കുവൈറ്റ്‌ സിറ്റി ; ജാബ്രിയയിലെ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ സ്ത്രീ മരിച്ചു. 58 വയസ്സുള്ള സ്വദേശി സ്ത്രീയാണ് മരിച്ചത്. നേരത്തെ  തീപ്പിടിത്തത്തിൽ  10 പേർക്ക് പരിക്കേറ്റിരുന്നു . ഇതിൽ ഗുരുതരാവസ്ഥയിൽ   മുബാറക് അൽ കബീർ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ച സ്ത്രീയാണ് മരിച്ചത് .  തീപ്പിടിത്തത്തെക്കുറിച്ച് ഓപ്പറേഷൻ സെന്ററിന് റിപ്പോർട്ട് ലഭിച്ച ഉടൻ ഹവല്ലിയിൽ നിന്നും സൽമിയയിൽ നിന്നുമുള്ള ഫയർ എഞ്ചിനുകൾ സംഭവ സ്ഥലത്തെത്തി തീ അണച്ചുവെന്ന് അധികൃതർ അറിയിച്ചിരുന്നു.

Related News