കൊവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്

  • 07/12/2020

 ഫെെസറിന് പിന്നാലെ കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്. കൊവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി ആവശ്യപ്പെട്ട് ഡ്രഗ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യയെ ഭാരത് ബയോടെക് സമീപിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് ട്രയല്‍ പരീക്ഷണങ്ങള്‍ വിജയകരമാവുകയും മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കുകയും ചെയ്യുന്നതിനിടെയാണ് ഭാരത് ബയോടെക്കിന്റെ പുതിയ നീക്കം.

ഭാരത് ബയോടെക് അവരുടെ വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി ഇന്ന് അപേക്ഷ സമര്‍പ്പിച്ചു.സിറം, ഫൈസര്‍ കമ്പനികളുടെ അപേക്ഷകള്‍ക്കൊപ്പം ഈ ആഴ്ച തന്നെ ഭാരത് ബയോടെക്കിന്റെ അപേക്ഷയും എസ്.ഇ.സി (സബ്ജക്‌ട് എക്സ്പെര്‍ട്ട് കമ്മിറ്റി) പരിശോധിക്കും. ഇത് സംബന്ധിച്ച്‌ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കും.ഫെെസറിനും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും പിന്നാലെ ഇന്ത്യയില്‍ വാക്‌സിന്റെ ഉപയോഗത്തിന് അനുമതി തേടുന്ന മൂന്നാമത്തെ കമ്പനിയാണ് ഭാരത്ബയോടെക്.

Related News