കുവൈറ്റിലേക്ക് ​ഗാർഹിക തൊഴിലാളികളുടെ മടക്കം; ഇന്ത്യയിൽ നിന്നുളളവർക്ക് ചെലവ് 110 ദിനാർ; നടപടി ക്രമം അവസനാന ഘട്ടത്തിലേക്ക്

  • 08/12/2020

നിരോധിത രാജ്യങ്ങളിൽ നിന്നുളള ​ഗാർഹിക തൊഴിലാളികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലെത്തിയതായി അധികൃതർ അറിയിച്ചു. ​ഗാർഹിക തൊഴിലാളികളെ തിരിച്ചുകൊണ്ടുവരാൻ അധികൃതർ IN SAFETY എന്ന പുതിയ ഇലക്ട്രോണിക് പ്ലാറ്റ് ഫോം അവതരിപ്പിച്ചു. നാഷണൽ ഏവിയേഷൻ സർവ്വീസ് കമ്പനി പുതിയ ഇലക്ട്രോണിക് പ്ലാറ്റ് ഫോമിന്റെ പ്രവർത്തനം തിങ്കഴാഴ്ച മൂന്ന് മണി മുതൽ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിന്ന്  തൊഴിലാളികളുമായുള്ള ആദ്യ വിമാനം ഡിസംബര്‍ 14ന് സർവ്വീസ് നടത്തും.  പുതിയ പ്ലാറ്റ് ഫോം പ്രധാനമായിട്ടും 5 ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. 

 ആദ്യം സ്പോൺസർ ​തൊഴിലാളികളുടെ പേരും, സിവിൽ ഐഡി നമ്പറും രജിസ്റ്റർ ചെയ്യുന്നു, ​തൊഴിലാളി മടങ്ങിവരുന്ന ദിവസവും(തീയതി), രാജ്യവും രജിസ്റ്റർ ചെയ്യുന്നു. തുടർന്ന് നിശ്ചയിച്ച ഫീസ് അടക്കുന്നു. 270 ദിനാറാണ് ​ഗാർഹിക തൊഴിലാളികളെ മടക്കിക്കൊണ്ടുവരുന്നതിന് മന്ത്രിസഭ തീരുമാനിച്ചിട്ടുളളത്. എന്നാൽ ഓരോ രാജ്യത്തിന്റെയും അടിസ്ഥാനത്തിൽ നിരക്കിൽ വ്യത്യാസം ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിന്നുളളവർക്ക് 110 ദിനാറാണ് ചെലവ്, ശ്രീലങ്ക, ബം​ഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുളളവർക്ക് 145 ദിനാറാണ് ചെലവ് വരിക.  ഫിലിപ്പൈൻ നിന്നുളലവർക്ക് 220 ദിനാറാണെന്നും അധികൃതർ വ്യക്തമാക്കുന്നു. മടക്കിക്കൊണ്ടിവരുന്നവർക്കുളള ക്വാറന്റൈന് വേണ്ടി 58 കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. നാല് മാസത്തിനുളളിൽ 80,000 തൊഴിലാളികളെ മടക്കിക്കൊണ്ടുവരാനുളള നീക്കമാണ് നടത്തുന്നത്. പ്രതിദിനം 600 തൊഴിലാളികളെയാണ് മടക്കിക്കൊണ്ടുവരിക.

Related News