അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കി; പരാതിയുമായി പാര്‍ട്ടി

  • 08/12/2020

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കിയതായി പരാതി. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരാണ് പരാതി ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ കര്‍ഷക പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ വീട്ടുതടങ്കലില്‍ വെച്ചിരിക്കുകയാണ് എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആരോപണം. 

കര്‍ഷകരെ സന്ദര്‍ശിച്ച് തിരികെ വീട്ടുലേക്ക് മടങ്ങിതിനുശേഷമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് വീട്ടുടതടങ്കലിലാക്കിയത്. വസതിക്കുന്ന മുന്നിലെ പ്രധാന ഗേറ്റില്‍ ആരെയും അകത്തേക്ക് കടത്തിവിടാതിരിക്കാന്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രിലായത്തിന്റെ നിര്‍ദേശപ്രകാരമാണിത്. മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളും റദ്ദ് ചെയ്തിട്ടുണ്ടെന്നുമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

Related News