കുവൈറ്റിൽ കൊവിഡ് വാക്സിൻ സ്വീകരിക്കാൻ പ്രവാസികൾക്ക് ഒരു ഫീസും ഈടാക്കില്ല

  • 08/12/2020

ഈ വർഷാവസനത്തോടെയോ, അടുത്ത വർഷം ആദ്യത്തിലോ ഫലപ്രാപ്തി തെളിയിച്ച ഫൈസർ അടക്കമുളള കൊവിഡ് വാക്സിനുകൾ കുവൈറ്റിൽ എത്തുമെന്ന് പ്രതീക്ഷയർപ്പിച്ച് ആരോ​ഗ്യമന്ത്രാലയം. പ്രാസികൾക്കടക്കം രാജ്യത്തെഎല്ലാവർക്കും കൊവിഡ് വാക്സിൻ ലഭ്യമാക്കാനുളള പരിശ്രമത്തിലാണെന്ന് ആരോ​ഗ്യമന്ത്രാലയത്തിലെ അധികൃതർ അറിയിച്ചു. കൊവിഡ് വാക്സിൻ സ്വീകരിക്കാൻ പ്രവാസികൾക്ക് ഒരു ഫീസും ഈടാക്കില്ലെന്നും, പൂർണ്ണമായും സൗജന്യമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. 

  ഒരു ദശലക്ഷം ഡോസ് ഫൈസർ വാക്സിനും, ഒരു ദശലക്ഷം 700,000 ഡോസ് മോഡേണ വാക്സിനും, 3 ദശലക്ഷം ഡോസ് "ഓക്സ്ഫോർഡ്-അസ്ട്രസെനെക" വാക്സിനും  കുവൈത്തിൽ എത്തുമെന്നാണ് റിപ്പോർട്ട് . ഈ വാക്സിനുകൾ  ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടാൽ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാനാണ് നീക്കം.    രാജ്യത്ത് താമസിക്കുന്ന 2.8 ദശലക്ഷം ആളുകൾക്ക് ഇറക്കുമതി ചെയ്യുന്ന  5.7 ദശലക്ഷം ഡോസ് കൊറോണ വാക്സിനുകൾ മതിയാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. പ്രായമായവർ, വിട്ടുമാറാത്ത രോ​ഗങ്ങൾ ഉളളവർ, മെഡിക്കൽ സ്റ്റാഫുകൾ, ആരോഗ്യ പ്രവർത്തകർ, വിവിധ മുൻനിര പ്രവർത്തകർ, സുരക്ഷാ ഉദ്യാ​ഗസ്ഥർ, രാജ്യത്തെ സ്വദേശികൾ  എന്നിവർക്കാണ് പ്രാഥമിക ഘട്ടത്തിൽ വാക്സിനുകൾ നൽകുക. സ്വ​ദേശികൾക്ക് വാക്സിൻ നൽകിയതിന് ശേഷമാകും വിദേശികൾക്ക് വാക്സിൻ നൽകുക. 

Related News