കുവൈറ്റിൽ മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടതിന് വിദേശിക്ക് സ്വദേശിയുടെ മർദ്ദനം

  • 08/12/2020

 കുവൈറ്റിൽ മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടതിന് വിദേശിക്ക് സ്വദേശിയുടെ മർദ്ദനം. പ്രതിക്കായുളള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയതായി അധികൃതർ അറിയിച്ചു. ഷാബിലെ ഒരു പെട്രോൾ സ്റ്റേഷന് അടുത്തുള്ള ഒരു കഫേയിൽ സ്വദേശി പ്രവേശിക്കുന്നതിനിടെ ഫിലിപ്പൈൻ തൊഴിലാളി മാസ്ക് ധരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ദേഷ്യപ്പെട്ട സ്വദേശി ഫിലിപ്പൈൻ തൊഴിലാളിയുടെ മുഖത്ത് കുത്തിയെന്നും, മർദ്ദിച്ചെന്നും, അപമാനിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ ഏരിയ പൊലീസ് സ്റ്റേഷനിൽ  തൊഴിലാളി പരാതിയും, പരിക്കേറ്റതിന്റെ മെഡിക്കൽ റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. 

Related News