കുവൈറ്റിൽ വാഹനാപകടം; ഒരാൾ മരിച്ചു

  • 08/12/2020

കുവൈറ്റിൽ  പൊതുമരാമത്ത് മന്ത്രാലയത്തിൽ ജോലിചെയ്യുന്ന  ബിദൂനി വാഹനാപകടത്തിൽ  മരിച്ചു. ബിദൂനിയുടെ  കൂടെ സഞ്ചരിച്ചിരുന്ന സഹപ്രവർത്തകൻ ഫിലിപ്പൈൻ സ്വദേശിയ്ക്ക്  പരിക്കേറ്റതായും സുരക്ഷാ ഉദ്യോ​ഗസ്ഥർ അറിയിച്ചു.  ഡ്രൈവിം​ഗിനിടെ നിയന്ത്രണം നഷ്ടപ്പെടുകയും ബയാന് എതിർവശത്തുള്ള കിംഗ് ഫഹദ് റോഡിൽ സിമൻറ് ബാരിയറിൽ വാഹനം ഇടിക്കുകയുമായിരുന്നു. ബിദൂനിയുടെ മൃതദേഹം ഫോറൻസിക്സ് വിഭാ​ഗത്തിലേക്ക് അയച്ചു.  ഫിലിപ്പിനോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. 

Related News