കുവൈറ്റിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹിനെ അമീർ നിയമിച്ചു

  • 08/12/2020

കുവൈറ്റിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹിനെ  അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹ് നിയമിച്ചു.  അമീറാണ് ഇത്‌ സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പു​തി​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​  പ്ര​മു​ഖ​രു​മാ​യി നേരത്തെ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യിരുന്നു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്, മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യ ശൈ​ഖ്​ ജാ​ബി​ർ മു​ബാ​റ​ക്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്, ശൈ​ഖ്​ നാ​സ​ർ മു​ഹ​മ്മ​ദ്​ അ​ൽ അ​ഹ്​​മ​ദ്​ അ​സ്സ​ബാ​ഹ്, ക​ഴി​ഞ്ഞ പാ​ർ​ല​മെന്റി​ലെ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ​ഗാ​നിം, മു​ൻ സ്​​പീ​ക്ക​ർ അ​ഹ്​​മ​ദ്​ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ സ​അ​ദൂ എ​ന്നി​വ​രു​മാ​യാണ് അ​മീ​ർ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തിയിരുന്നത്. 16ാമ​ത്​ കു​വൈ​ത്ത്​ പാ​ർ​ല​മെന്റിന്റെ ആ​ദ്യ സെ​ഷ​ൻ ഡി​സം​ബ​ർ 15 ചൊ​വ്വാ​ഴ്​​ച ന​ട​ക്കു​മെ​ന്ന്​ അ​മീ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ സെ​ഷ​ൻ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. 

Related News