കുവൈറ്റിൽ 21 വയസ്സുകാരനെ 19കാരൻ കുത്തിക്കൊലപ്പെടുത്തി

  • 08/12/2020

കുവൈറ്റിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് ദിവസം 21 വയസുകാരനെ  19കാരൻ കുത്തിക്കൊലപ്പെടുത്തി.  ഇരുവരും തമ്മിലുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.  പ്രതി 21 കാരന്റെ  നെഞ്ചിന്  കുത്തിയാണ് കൊലപ്പെടുത്തിയത്. നെഞ്ചിന് കുത്തേറ്റ യുവാവിനെ അൽ സബാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 19 വയസ്സുള്ള പ്രതിയെ   ഖൈർവാൻ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്.

Related News