പ്രസവിക്കാന്‍ ഭയം; ഗര്‍ഭിണിയായ യുവതി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

  • 08/12/2020

പ്രസവിക്കാനുള്ള ഭയത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. വിജയവാഡയിലെ മുസുനുരു സ്വദേശിയായ യുവതിയാണ് ആത്മഹത്യ ചെയ്തത്. ടോക്കോഫോബിയ എന്ന അവസ്ഥ നേരിട്ട 24 കാരിയായ യുവതിയാണ് ആത്മഹത് ചെയ്തത്. 

എട്ടുമാസം ഗര്‍ഭിണിയായിരുന്ന യുവതി കിണറ്റില്‍ ചാടിയാണ് ആത്മഹത്യ ചെയ്തത്. അഞ്ചാം മാസം മുതല്‍ യുവതിക്ക് ഇത്തരത്തില്‍ പ്രസവിക്കേണ്ടി വരും എന്ന ഭയമുണ്ടായിരുന്നു. തുടര്‍ന്ന് യുവതിയെ വീട്ടുകാര്‍ ചികിത്സിക്കുകയും കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.

Related News