യാത്രക്കാർക്ക് 22 ദിനാറിന് കൊവിഡ് പരിശോധന നടത്താമെന്ന് ജസീറ എയർവേയ്‌സ്

  • 08/12/2020

 
 യാത്ര  പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർക്ക് 22 ദിനാറിന് പി‌സി‌ആർ പരിശോധന നടത്താൻ സാധിക്കുമെന്ന് ജസീറ എയർവേയ്‌സ് അറിയിച്ചു. 
ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ജറല്ല ജർമ്മൻ സ്പെഷ്യലൈസ്ഡ് ക്ലിനിക്കുമായി എയർലൈൻ സഹകരിച്ചാണ് യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ കൊവിഡ് പരിശോധന ലഭ്യമാക്കുന്നത്. ജസീറ എയർവേയ്‌സിൽ റിസർവേഷൻ നടത്തുമ്പോഴോ 177എന്ന എയർലൈനിന്റെ കോൾ സെന്ററിൽ വിളിച്ചോ യാത്രക്കാർക്ക് ഓൺലൈൻ വഴി കൊവിഡ് പരിശോധനയ്ക്ക് വേണ്ടിയുളള അപ്പോയിൻമെന്റ് എടുക്കാമെന്നും അധികൃതർ അറിയിച്ചു. 

 “യാത്രക്കാർക്ക് മിതമായ നിരക്കിൽ കൊവിഡ് പരിശോധ വാഗ്ദാനം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇത് കൂടുതൽ ആളുകൾക്ക്  അവരുടെ ഇഷ്ട ലക്ഷ്യസ്ഥാനത്തേക്ക് പറക്കാൻ അവരെ പ്രാപ്തരാക്കും. ''ജസീറ എയർവേയ്‌സ് സിഇഒ രോഹിത് രാമചന്ദ്രൻ പറഞ്ഞു.
ടിക്കറ്റുകൾക്കും പി‌സി‌ആർ‌ ടെസ്റ്റുകൾക്കും jazeeraairways.com എന്ന വെബ്സൈറ്റിലോ, ജസീറ ആപ്പ് വഴിയോ,  അല്ലെങ്കിൽ 177ൽ വിളിച്ചോ ബുക്ക് ചെയ്യാം.

Related News