ഗാർഹിക തൊഴിലാളികളുടെ മടക്കം; വിമാന സർവ്വീസിൽ മാറ്റമുണ്ടാകാൻ സാധ്യത

  • 08/12/2020

നിരോധിത രാജ്യങ്ങൾ നിന്ന് കുവൈറ്റിലേക്ക് ​ഗാർഹിക തൊഴിലാളികളുടെ മടക്കം ഡിസംബർ 14 മുതൽ ആരംഭിക്കും. ഇന്ത്യയിൽ നിന്നും ഫിലപ്പീൻസിൽ നിന്നുമാണ് ആദ്യഘട്ടത്തിൽ ​ഗാർഹിക തൊഴിലാളികളെ മടക്കിക്കൊണ്ടുവരുന്നത്. അതേസമയം, മടക്കവുമായി ബന്ധപ്പെട്ടുളള തീയതികളിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. എത്രത്തോളം ​ഗാർഹിക തൊഴിലാളികൾ രാജ്യത്തേക്ക് മടങ്ങിവരാൻ തയ്യാറാകുമെന്നതും പരി​ഗണിക്കേണ്ടതുണ്ടെന്നും അധികൃതർ പറയുന്നു. മടങ്ങിവരവ് സുഗമമാക്കുന്നതിനായി “ബെൽസലാമ” എന്ന ഇലക്ട്രോണിക് പ്ലാറ്റ്ഫോം ഇന്നലെ ആരംഭിച്ചിരുന്നു. 

Related News