ആന്ധ്രയില്‍ അജ്ഞാത രോഗം ബാധിച്ചത് 500 പേരെ; അന്വേഷണം ആരംഭിച്ചു

  • 08/12/2020


ആന്ധ്രയില്‍ അജ്ഞാത രോഗ ബാധയുമായി ബന്ധപ്പെട്ട് വിദഗ്ദ സമിതി അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തെ എലൂര്‍ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏതാണ്ട് 500 ഓളം പേരാണ് അജ്ഞാത രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ എത്തിയത്. രോഗം ബാധിച്ച് ഒരാള്‍ മരിക്കുകയും ചെയ്തു. 

രോഗികളുടെ രക്ത സാമ്പിള്‍ പരിശോധിച്ചപ്പോള്‍ അതില്‍ ലെഡിന്റെയും നിക്കലിന്റെയും അംശം കൂടുതലായി കണ്ടെത്തിയിട്ടുണ്ട്. വിദഗ്ദ പരിശോധനയിലൂടെ മാത്രമേ രോഗത്തെക്കുറിച്ച് കൂടുതല്‍ വിവരം ലഭ്യമാകൂ. എന്നാല്‍ രോഗം ബാധിച്ചവരില്‍ കൊവിഡ് രോഗ ലക്ഷണങ്ങണങ്ങള്‍ ഇല്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Related News