ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ഫോണ്‍ നല്‍കി; പിതാവിന് മറ്റൊരു യുവതിയുമായുള്ള ബന്ധം കണ്ടെത്തി മകള്‍

  • 08/12/2020

കൊറോണയായതോടെ എല്ലാ വിദ്യാലയങ്ങളും ഇപ്പോള്‍ ഓണ്‍ലൈനായാണ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നല്‍കുന്നത്. എന്നാല്‍ ഒരു ഓണ്‍ലൈന്‍ ക്ലാസ് വലിയ ഒരു കുടുംബ വഴക്ക് ഉണ്ടാക്കിയ വാര്‍ത്തയാണ് കര്‍ണാകടത്തില്‍ നിന്നും പുറത്തു വരുന്നത്. മകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനായിരുന്നു പിതാവ് തന്റെ മൊബൈല്‍ ഫോണ്‍ നല്‍കിയത്. എന്നാല്‍ മകള്‍ ഫോണില്‍ പിതാവും മറ്റൊരു യുവതിയുമായുള്ള വീഡിയോ കണ്ടെത്തി. 

വീഡിയോ മകള്‍ അമ്മയെ കാണിച്ചതോടെയാണ് വലിയ രീതിയലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായത്. ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി ബന്ധമുള്ളതായി ആരോപിച്ച് ഭാര്യ എന്നും വഴക്കിടാറുണ്ടായിരുന്നു. എന്നാല്‍ ഇവരുടെ കൈയ്യില്‍ അത് തെളിയിക്കാനുള്ള രേഖകള്‍ ഉണ്ടായിരുന്നില്ല. ഭര്‍ത്താവിന്റെ ഫോണില്‍ നിന്നു തന്നെ ഇതിനുള്ള തെളിവ് ലഭിച്ചതോടെ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് ഭാര്യ.

Related News