കൊ-വിന്‍: വാക്‌സിന്‍ വിതരണത്തിനായി കേന്ദ്രസര്‍ക്കാര്‍ പുതിയ ആപ്പിന് രൂപം നല്‍കി

  • 08/12/2020

കൊവിഡ് വാക്‌സിന്‍ വിതരണത്തിനായി കേന്ദ്രസര്‍ക്കാര്‍ പുതിയ ആപ്പിന് രൂപം നല്‍കി. കൊ-വിന്‍  എന്ന പേരിലുള്ള ആപ്പിനാണ് രൂപം നല്‍കിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷനാണ് ഇക്കാര്യം അറിയിച്ചത്. 

വാക്‌സിനേഷന്‍ ആവശ്യമുള്ളവര്‍ക്ക് കൊ-വിന്‍ ആപ്പില്‍ കയറി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഉണ്ട്. അഡ്മിനിസ്‌ട്രേഷന്‍ മോഡ്യൂള്‍ അടക്കം അഞ്ച് സംവിധാനങ്ങളാണ് പുതിയ ഈ ആപ്പില്‍ ഒരുക്കിയിരിക്കുന്നത്.

Related News