വിദേശികളുടെ രണ്ടുവർഷത്തെ വിസ അവസാനിപ്പിക്കുന്നു. കുവൈത്തിലെ പ്രവാസികൾക്ക് മറ്റൊരു തിരിച്ചടി.

  • 08/12/2020

കുവൈറ്റ് സിറ്റി : കുവൈത്തിലെ പ്രവാസികൾക്ക്  ഇനിമുതൽ ഒരു വർഷത്തേക്ക്  മാത്രം റെസിഡൻസി വിസ കാലാവധി  നൽകുമെന്ന്  ആഭ്യന്തര മന്ത്രാലയം, മുൻപ്  അനുവദിച്ചിരുന്ന രണ്ട് വർഷമോ അതിൽ കൂടുതലോ ഉള്ള വിസാ  കാലയളവ് നിർത്തിവച്ചു. ഈ തീരുമാനം സ്വദേശിയുടെ വിദേശികളായ ഭാര്യമാർക്കും അവരുടെ മക്കൾക്കും, വിദേശികളുടെ ഭാര്യക്കും  കുട്ടികൾക്കും ബാധകമായിരിക്കുമെന്നു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  

ഒരു വർഷത്തേക്ക് വിസാ കാലാവധി ചുരുക്കാൻ കാരണമായി പറയുന്നത് കൊറോണ വൈറസ് പകർച്ചവ്യാധിയുടെ അനന്തരഫലങ്ങളുമായി ബന്ധപ്പെട്ടാണ്. കുവൈത്തിനകത്തുള്ള രണ്ടോ അതിലധികമോ വർഷത്തേക്ക് ഔദ്യോഗിക വർക്ക് പെർമിറ്റുള്ള സ്വകാര്യ മേഖലയിലെ ജീവനക്കാർ ഒഴികെ എല്ലാവർക്കും ഒരു വർഷത്തിൽ കൂടുതൽ റെസിഡൻസി നൽകുന്നത് നിർത്തിവയ്ക്കും. 

കൊറോണ വൈറസ് പാൻഡെമിക് അതിന്റെ അവസാനത്തോടടുക്കുമ്പോൾ, ഒരുവർഷത്തിൽ കൂടുതൽ വിസ അനുവദിക്കുന്നത്  ഈ വിഭാഗങ്ങളിലെ പ്രവാസികൾക്ക് മെഡിക്കൽ പരിശോധന, സുരക്ഷാ നിയന്ത്രണങ്ങളുടെ അവലോകനം, മറ്റ് സാങ്കേതിക കാര്യങ്ങൾ എന്നിവ പരിശോധിച്ചതിനു ശേഷമായിരിക്കും. 

Related News