കുവൈറ്റിൽ ഫാമിലി വിസകൾ വർക്ക് വിസയിലേക്ക് മാറാൻ അനുമതി നൽകാൻ ആലോചിക്കുന്നു

  • 09/12/2020




കുവൈറ്റ് സിറ്റി;  രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഫാമിലി വിസകൾ വീണ്ടും വർക്ക് വിസയിലേക്ക് മാറാൻ അനുമതി നൽകാൻ  പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ (പി‌എ‌എം) ആലോചിക്കുന്നതായി റിപ്പോർട്ട്. മാനുഷിക പരി​ഗണ വച്ചാണ് പുതിയ തീരുമാനം.   പ്രത്യേകിച്ചും ഫാമിലി വിസയിലുളള  പ്രവാസി സ്ത്രീകൾ , തൊഴിൽ ലഭിക്കാൻ ആദ്യമായി രാജ്യത്ത് പ്രവേശിച്ചവർ (ആർട്ടിക്കിൾ 18), എന്നിവരെ കൂടി പരി​ഗണിച്ചാണ് പുതിയ തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി.  ട്രാൻസ്ഫർ നടപടിക്രമത്തിന് അതോറിറ്റിയിലെ എം‌പ്ലോയ്‌മെന്റ് അഫയേഴ്സ് സെക്ടറുടെ അംഗീകാരം ആവശ്യമാണെ്. നിലവിൽ ഫാമിലി വിസയിൽ  കഴിയുന്ന അപേക്ഷകർ ചുരുങ്ങിയത്‌ ആറു മാസം ഇതേ പദവിയിൽ താമസം  പൂർത്തിയാക്കണമെന്നും ട്രാൻസ്ഫർ നടപടിക്രമത്തിനുളള നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു .കൂടാതെ അപേക്ഷകൻ കുടുംബ വിസയിൽ ആറു മാസം താമസം പൂർത്തിയാക്കിട്ടില്ലെങ്കിൽ  300 ദിനാർ അദിക  ഫീസ്‌ അടയ്ക്കണെമന്നും അധികൃതർ അറിയിച്ചു. 

Related News